ചെന്നൈ: തൂത്തുക്കുടി വിഒസി തുറമുഖത്ത് നങ്കൂരമടിച്ച കപ്പലിൽ നിന്ന് റവന്യു ഇന്‍റലിജൻസ് ഡയറക്ടറേറ്റ് 400കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ശ്രീലങ്ക വഴി തടികൾ കൊണ്ടുവന്ന കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
തൂത്തുക്കുടിയില്‍ 1000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
തൂത്തുക്കുടി വിഒസി തുറമുഖത്ത് നങ്കൂരമടിച്ച കപ്പലിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്
1000 കോടിയോളം രൂപ വരുന്ന മയക്കുമരുന്ന് പിടികൂടി
തടിയുടെ അടിയിൽ ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു അന്താരാഷ്ട്ര വിപണിയിൽ 1000 കോടിയോളം രൂപ വില വരുന്ന കൊക്കെയ്ൻ കണ്ടെത്തിയത്. മയക്കുമരുന്ന് പദാർഥത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Read More:കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട : 3000 കോടിയുടെ ലഹരിവസ്തു പിടികൂടി