ചാമരാജനഗർ: മൈസൂരിലെ ചാമരാജനഗറിൽ ജ്യോതി ഗൗഡപൂർ ബെലവട്ട ഫാമിൽ 100 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഡോ.രാജേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഈ ഭീമൻ പാമ്പിനെ കണ്ടത്. രാവിലെ ഫാമിലെത്തിയ തൊഴിലാളികളാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്.
100 കിലോ ഭാരവും 14 അടി നീളവും; ഫാമില്‍ നിന്ന് പിടികൂടിയത് ഭീമന്‍ പെരുമ്പാമ്പിനെ - 100 കിലോ ഭാരവും 14 അടി നീളവുമുള്ള പെരുമ്പാമ്പ്
ബിലിഗിരിരംഗനാഥ ക്ഷേത്രം കടുവ സങ്കേതത്തിലെ വനത്തിൽ പെരുമ്പാമ്പിനെ വിട്ടയച്ചു
100 കിലോ ഭാരവും 14 അടി നീളവും; ഫാമില്‍ നിന്ന് പിടികൂടിയത് ഭീമന്‍ പെരുമ്പാമ്പിനെ
പിന്നീട് ഫാം ഉടമയെ അറിയിച്ചു. ഫാം ഉടമ ഇക്കാര്യം പാമ്പ് പിടുത്തക്കാരുടെ കൂട്ടായ്മയായ സ്നേക്ക് ചാമ്പിനെ അറിയിച്ചു. സ്ഥലത്തെത്തിയ സ്നേക്ക് ചാമ്പിന്‍റെ പ്രവര്‍ത്തകരുടെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്.
പാമ്പിന് 100 കിലോയിലധികം ഭാരവും ഏകദേശം 14 അടി നീളവുമുണ്ട്. ട്രാക്‌ടറിൽ കയറ്റിയാണ് ഭീമന്‍ പാമ്പിനെ കൊണ്ടുപോയത്. ബിലിഗിരിരംഗനാഥ ക്ഷേത്രം കടുവ സങ്കേതത്തിലെ വനത്തിൽ പെരുമ്പാമ്പിനെ വിട്ടയച്ചു.