നാഗ്പൂർ (മഹാരാഷ്ട്ര): 45,000 കിലോമീറ്റർ, താണ്ടുന്നത് 40 പർവതനിരകൾ. അഞ്ച് മാസം നീണ്ട പര്യവേഷണത്തിന് ഒരുങ്ങുന്നത് 52 വയസ് മുതൽ 67 വയസിനിടയിൽ പ്രായമുള്ള പത്ത് വനിതകൾ. ഒട്ടേറെ പ്രത്യേകതകളുമായാണ് 'FIT@50+ വിമൻസ് ട്രാൻസ് ഹിമാലയൻ എക്‌സ്‌പെഡിഷൻ' എന്ന് പേരിട്ടിരിക്കുന്ന പര്യവേഷണ സംഘം സാഹസിക യാത്രക്കൊരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാൽ ആണ് 10 അംഗ പര്യവേഷണ സംഘത്തെ നയിക്കുന്നത്. അരുണാചൽ പ്രദേശ് മുതൽ ലഡാക്ക് വരെയുള്ള സാഹസിക യാത്ര മാർച്ചിൽ ആരംഭിക്കും. 40 പർവതനിരകൾ കടന്ന് അഞ്ച് മാസം കൊണ്ട് 4,500 കിലോമീറ്റർ ദൂരം താണ്ടുകയാണ് ലക്ഷ്യം.
അടുത്തിടെ വാർധ ജില്ലയിലെ സെലുവിലെ ഗ്യാൻ ഭാരതി സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ വച്ച് സംഘം ഒത്തുകൂടിയിരുന്നു. എഫ്‌ഐടി ഇന്ത്യയുടെ ബാനറിന് കീഴിൽ യുവജനകാര്യ കായിക മന്ത്രാലയവുമായി സഹകരിച്ച് ടാറ്റ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷനാണ് പര്യവേഷണം സംഘടിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്‌പോർട്‌സ് ക്ലബ്ബ് എന്നിവയുടെ സാമ്പത്തിക പിന്തുണയുമുണ്ട്.