പനാജി:ഗോവയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ഗോവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:പാർക്കിംഗിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുത്തേറ്റയാൾ മരിച്ചു
തന്‍റെ ശ്രദ്ധ തിരിച്ച് കുട്ടിയെ കൈക്കലാക്കിയ അപരിചിതയായ ഒരു സ്ത്രീ കടന്നുകളയുകയായിരുന്നു എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ അമ്മയുടെ പക്കൽ നിന്നും പണം താഴെ വീണുപോയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതി അവരുടെ ശ്രദ്ധ തിരിച്ചതെന്ന് പൊലീസ് അറിയിച്ചു.
Also Read:അമ്മയും കുഞ്ഞ് ചിമ്പാൻസിയും സുഖമായിരിക്കുന്നു, സംഭവം വണ്ടല്ലൂർ മൃഗശാലയില്‍
അതേസമയം, കുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തിരുന്നില്ല എന്നതിനാൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്വവുമില്ല എന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പ്രതികരിച്ചു. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ദിഗംബർ കമ്മത്ത് സംഭവം തികച്ചും സുരക്ഷ വീഴ്‌ചയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.