ബെംഗളൂരു:കർണാടകയിൽ ഇതുവരെ 1,87,211 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 7,94,500 ഡോസ് കൊവിഷീൽഡും 20,000 ഡോസ് കൊവാക്‌സിനും സംസ്ഥാനത്തിന് ലഭിച്ചതായും ഇപ്പോൾ 1,46,240 ഡോസ് കൊവാക്‌സിൻ എത്തിയതായും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ 1.87 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
7,94,500 ഡോസ് കൊവിഷീൽഡും 20,000 ഡോസ് കൊവാക്‌സിനും സംസ്ഥാനത്തിന് ലഭിച്ചതായും മന്ത്രി അറിയിച്ചു
കർണാടകയിൽ 1.87 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആർക്കും പാർശ്വഫലങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങൾക്ക് ധൈര്യം പകരുന്നതിനായി മുഖ്യമന്ത്രിയും മറ്റ് കാബിനറ്റ് മന്ത്രിമാരും രണ്ടാം ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കും. അഞ്ഞൂറോളം ജനപ്രിയരായിട്ടുള്ള വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ പ്രധാനമന്ത്രിയോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.