ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിച്ച ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 18 മുതല്‍ 44 വയസ്സിനിടയിലുള്ള 1.84 ലക്ഷം ആളുകൾക്ക് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡൽഹി സർക്കാർ 45 വയസ്സിന് താഴെയുള്ളവർക്ക് വാക്സിന്‍ നടത്തുന്നതിന് സുഗമമായ ക്രമീകരണങ്ങൾ ചെയ്തതിന് നന്ദി അറിയിച്ചുള്ള ഡല്‍ഹി നിവാസിയുടെ ട്വീറ്റിന് മറുപടിയായാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാംഘട്ട വാക്സിനേഷന്‍; ആദ്യ നാല് ദിനം കൊണ്ട് 1.84 ലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയതായി മനീഷ് സിസോദിയ - വാക്സിന്‍
ഇന്നലെ വൈകുന്നേരം വരെ എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി 38.88 ലക്ഷം ആളുകൾക്ക് വാക്സിൻ ലഭിച്ചു.
മൂന്നാംഘട്ട വാക്സിനേഷന്‍; ആദ്യ നാല് ദിനം കൊണ്ട് 1.84 ലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയതായി മനീഷ് സിസോഡിയ
കൂടുതല്‍ വായിക്കുക…….. കൊവിഡ് വാക്സിനേഷന്‍റെ മൂന്നാം ഘട്ടം ആരംഭിച്ച് ഡല്‍ഹി
ഇന്നലെ വൈകുന്നേരം വരെ എല്ലാ പ്രായത്തിലുമുള്ള 38.88 ലക്ഷം ആളുകൾക്ക് വാക്സിൻ ലഭിച്ചു. മൂന്നാം ഘട്ട വാക്സിനേഷൻ മെയ് 1നാണ് രാജ്യത്ത് ആരംഭിച്ചത്. 18 മുതല്‍ 44 വയസ്സിനിടയിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനായി 77 സർക്കാർ സ്‌കൂളുകളാണ് ഡല്‍ഹി സർക്കാർ അനുവദിച്ചത്.