ന്യൂഡൽഹി:കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.29 കോടി റേഷൻ കാർഡുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റദ്ദാക്കിയതായി റിപ്പോർട്ട്. ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ റദ്ദാക്കിയ സംസ്ഥാനങ്ങൾ ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണ്.
ഉത്തർപ്രദേശിൽ ആകെ റദ്ദാക്കിയ റേഷൻ കാർഡുകളുടെ എണ്ണം 93,78,789 ആണ്. 2018 ൽ 43,72,491കാർഡും 2019 ൽ 41,52,273 കാർഡും 2020 ൽ 1,02,348 കാർഡുമാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. അതേസമയം മഹാരാഷ്ട്രയിൽ 20,37,947 റേഷൻ കാർഡുകളാണ് റദ്ദാക്കിയത്.
2018ൽ സംസ്ഥാനത്ത് 12,81,922 കാർഡും 2018ൽ 6,53,677 കാർഡും 2020ൽ 1,02,348 കാർഡുമാണ് റദ്ദാക്കിയതെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്‌സഭയിൽ പറഞ്ഞു. ഇനിയും ചില സംസ്ഥാനങ്ങളിൽ റേഷൻ കാർഡുകളുടെ എണ്ണം കുറക്കുമെന്നും അവർ പറഞ്ഞു.
also read:കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്; സത്യപ്രതിജ്ഞ രാവിലെ 11ന്
മധ്യപ്രദേശ് (3,54,535), ഹരിയാന (2,91,926), പഞ്ചാബ് (2,87,474), ഡൽഹി (2,57,886), അസം (1,70,057) തുടങ്ങിയ സംസ്ഥാനങ്ങളാണ് അവ. ദേശിയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കം ഇതിലൂടെ ഫലം കണ്ടെന്നും സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു.